- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം; കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2020 ലെ ജി.വി. രാജ അവാര്‍ഡ്, സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളേജ, സ്‌കൂള്‍, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് അക്കാദമി വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ- വനിതാ കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ 23 വൈകിട്ട് അഞ്ചിനകം അപേക്ഷ സെക്രട്ടറി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം1 എന്ന വിലാസത്തില്‍ നല്‍കണം. വിശദവിവരങ്ങള്‍ www.sportscouncil.kerala.gov.in ല്‍ ലഭിക്കും.
ദേശീയ, അന്തര്‍ദേശീയ കായിക രംഗത്ത് കേരളത്തെ പ്രതിനിധാനം ചെയ്ത് മികച്ച പ്രകടനം കാഴ്ച വച്ച കേരളീയരായ കായിക താരങ്ങള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരമോന്നത ബഹുമതിയായ ജി.വി. രാജ അവാര്‍ഡിന് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഓരോ കായിക താരത്തിനെ വീതമായിരിക്കും അവാര്‍ഡിന് പരിഗണിക്കുന്നത്. അപേക്ഷകര്‍ തങ്ങളുടെ കഴിഞ്ഞ നാലുവര്‍ഷത്തെ (2016 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ) സാമ്പത്തിക വര്‍ഷക്കാലയളവില്‍ ഒളിമ്പിക്‌സ്, അംഗീകൃത വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകള്‍, ഏഷ്യന്‍ ഗെയിംസ്, അംഗീകൃത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ (സീനിയര്‍ തലം), കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയവരും, നിലവില്‍ സജീവമായി കായിക രംഗത്തുള്ളവരും ആയിരിക്കണം.
കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നിര്‍ദ്ദിഷ്ട ഫോറത്തിലെ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം നേരിട്ടും ബന്ധപ്പെട്ട അസോസിയേഷന്‍ മുഖേനയും അപേക്ഷിക്കാം. ജി.വി. രാജ അവാര്‍ഡ് മുന്‍കാലങ്ങളില്‍ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
രണ്ടു ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സുരേഷ്ബാബു മെമ്മോറിയല്‍ അവാര്‍ഡ്. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടും, ബന്ധപ്പെട്ട അസോസിയേഷന്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.
ഒരു ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ്. കായികരംഗത്തെ പരിശീലന മികവിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ സേവനം അനുഷ്ടിക്കുന്ന, കേരളത്തിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷകര്‍ തങ്ങളുടെ കഴിഞ്ഞ നാലു വര്‍ഷത്തെ (2017,18,19,20,21) പരിശീലന മികവിന്റെയും പരിശീലനം നല്‍കിയ കായിക താരങ്ങള്‍ കൈവരിച്ച നേട്ടങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം.
202021 അദ്ധ്യയന വര്‍ഷത്തില്‍ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ച സ്‌കൂള്‍, കോളേജുകളിലെ കായിക അധ്യാപകരുടെ കായിക നേട്ടത്തിന്റെയും പരിശീലന മികവിന്റെയും അടിസ്ഥാനത്തിലാണ് മികച്ച കായികാധ്യാപക അവാര്‍ഡ് നല്‍കുന്നത്. ഓരോ വിഭാഗത്തിലും 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2020-21 അദ്ധ്യയന വര്‍ഷത്തില്‍ മികച്ച കായികനേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. കായിക നേട്ടങ്ങളുടെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2020-21 അദ്ധ്യയന വര്‍ഷത്തില്‍ മികച്ച കായികനേട്ടങ്ങള്‍ കരസ്ഥമാക്കിയ കോളേജിന് 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും ലഭിക്കും. കായിക നേട്ടങ്ങളുടെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
കേരളത്തിലെ അച്ചടി മാധ്യമ രംഗത്ത് ഏറ്റവും നല്ല സ്‌പോര്‍ട്‌സ് ലേഖകനും, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കും, കേരള കായിക രംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമത്തിനും, മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനും അവാര്‍ഡ് നല്‍കും. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2020 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും, ചിത്രങ്ങളുടെയും, ഈ കാലയളവില്‍ കേരള കായിക രംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യ മാധ്യമ പരിപാടികളേയും, ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരാളില്‍ നിന്നും പരമാവധി രണ്ട് ലേഖനങ്ങളും രണ്ട് ഫോട്ടോകളും രണ്ട് വീഡിയോ സി.ഡി.കളും സ്വീകരിക്കും. പ്രത്യേക അപേക്ഷാഫോം ഇല്ല. പേരും, മേല്‍വിലാസവും എഴുതിയ അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും, തീയതിയും വ്യക്തമാക്കണം.
ഒരു തവണ മാധ്യമ അവാര്‍ഡ് ലഭിച്ചവര്‍ മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ വീണ്ടും അപേക്ഷിക്കാവൂ.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കോളേജ്, സ്‌കൂള്‍, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് അക്കാദമി (സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ- വനിത കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഓരോ വിഭാഗത്തിലും 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. (സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌കീമിലുള്ള കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.)
അപേക്ഷകള്‍ കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഹോസ്റ്റല്‍ അധികാരിയുടെ കൈയൊപ്പോടെ സമര്‍പ്പിക്കണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















