Latest News

അബ്ദുല്ലക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

പാര്‍ലമെന്റിലെത്തിയായിരുന്നു അബ്ദുല്ലക്കുട്ടി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേരാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും ആലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അബ്ദുല്ലക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടി ഇന്ന് ബിജെപിയില്‍ അംഗത്വം എടുക്കും. ബിജെപിയുടെ പാര്‍ലമെന്ററി ഓഫിസിലെത്തിയാവും അംഗത്വം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുല്ലക്കുട്ടി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റിലെത്തിയായിരുന്നു അബ്ദുല്ലക്കുട്ടി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേരാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും ആലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുറത്താക്കിയതിന് പിന്നാലെ അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

നേരത്തേ, മോദിയെ പുകഴ്ത്തിയതിനെതുടര്‍ന്നായിരുന്നു രണ്ടു തവണ എംപിയായ അബ്ദുല്ലക്കുട്ടിയെ സിപിഎം പുറത്താക്കിയത്. ശേഷം കോണ്‍ഗ്രസിലെത്തി എംഎല്‍എ ആയി. ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെയാണ് മോദി സ്തുതിയുമായി വീണ്ടും ബിജെപിയിലെത്തുന്നത്. കുറച്ചുകാലമായി കുടുംബസമേതം മംഗലാപുരത്താണ് അബ്ദുല്ലക്കുട്ടിയുടെ താമസം.

Next Story

RELATED STORIES

Share it