വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം
BY APH14 Oct 2022 2:41 AM GMT
X
APH14 Oct 2022 2:41 AM GMT
സുല്‍ത്താന്‍ ബത്തേരി: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. കണ്ടര്‍മല, കരുവള്ളി പ്രദേശങ്ങളിലെ രണ്ടു പശുക്കളെ കടുവ ആക്രമിച്ചു. മൂന്നാഴ്ച്ചയ്ക്കിടെ ഒമ്പത് പശുക്കളെയാണ് ചീരാലില്‍ കടുവ ആക്രമിച്ചത്. ഇന്നലെ വൈകിട്ടും നാട്ടുകാര്‍ പ്രദേശത്ത് കടുവയെ കണ്ടിരുന്നു.
അതേസമയം പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കടുവയെ പിടികൂടുന്നതിന് മയക്കുവെടി വെക്കാനും കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ഉത്തരവിറങ്ങിയിരുന്നു. വനംവകുപ്പിന്റെ മെല്ലെപ്പോക്കിനെതിരെ ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നു. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ആയിരങ്ങള്‍ അണിനിരന്നിരുന്നു. ഇതിന് പിന്നാലെയാണ് മയക്കുവെടി വെക്കാനും കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും വനംവകുപ്പ് ഉത്തരവിട്ടത്.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT