അനിൽ അംബാനിക്ക് തിരിച്ചടി;ഡല്‍ഹി മെട്രോ 8000 കോടി നല്‍കണമെന്ന വിധി സുപ്രിം കോടതി തിരുത്തി
BY SLV11 April 2024 10:01 AM GMT
X
SLV11 April 2024 10:01 AM GMT
ന്യൂഡല്‍ഹി : അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് തിരിച്ചടി. ഡല്‍ഹി മെട്രോ 8000 കോടി നല്‍കണമെന്ന വിധി സുപ്രിം കോടതി തിരുത്തി. അനില്‍ അംബാനിയുടെ റിലയന്‍സിന്റെ ഉപ കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായി 2021 ല്‍ പുറപ്പെടുവിച്ച സുപ്രിം കോടതിയുടെ വിധിയാണ് തിരുത്തിയത്. ഡിഎംആര്‍സി നല്‍കിയ തിരുത്തല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നേരത്തെയുള്ള വിധിയില്‍ നീതി ലഭ്യമാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് നിരീക്ഷിച്ച കോടതി 2019 ലെ ഡല്‍ഹി ഹൈക്കോടതി വിധി പുനഃസ്ഥാപിച്ചു. 2012 ലാണ് ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് വേ നടത്തിപ്പില്‍ നിന്നും ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് കമ്പനി പിന്‍മാറിയത്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT