ഫണ്ട് തിരിമറി; പി കെ ശശിക്കെതിരേ വീണ്ടും പാര്‍ട്ടി അന്വേഷണം
പാലക്കാട്: കെടിഡിസി ചെയര്‍മാനും സിപിഎം നേതാവുമായ പി കെ ശശിക്കെതിരേ വീണ്ടും അന്വേഷണം. പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പി കെ ശശിക്കെതിരേ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫിസ് നിര്‍മാണത്തിന് ആവശ്യമായ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, മണ്ണാര്‍ക്കാട് നടന്ന ജില്ലാ സമ്മേളനത്തില്‍ ബാക്കിവന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നീ ആരോപണങ്ങളാണ് അന്വേഷിക്കുക. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പോയി അന്വേഷണം നടത്തണമെന്നാണ് പുത്തലത്ത് ദിനേശന് സംസ്ഥാന സെക്രട്ടറി നല്കിയ നിര്‍ദേശം. സഹകരണ ബാങ്കുകളിലെ അഴിമതി സംബന്ധിച്ചാണ് പി കെ ശശിക്കെതിരേ മറ്റൊരു അന്വേഷണം നടക്കുന്നത്.
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT