Latest News

'അമിത് ഷാ സാമുദായികസൗഹാര്‍ദ്ദത്തെ തുരങ്കംവയ്ക്കും'; അമിത് ഷാക്കെതിരേ ശക്തമായി പ്രതികരിച്ച് തേജസ്വി യാദവ്

അമിത് ഷാ സാമുദായികസൗഹാര്‍ദ്ദത്തെ തുരങ്കംവയ്ക്കും; അമിത് ഷാക്കെതിരേ ശക്തമായി പ്രതികരിച്ച് തേജസ്വി യാദവ്
X

പട്‌ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബീഹാര്‍ സന്ദര്‍ശനം സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷത്തിന് കാരണമാവുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിജെപിയുടെ ശക്തനായ എതിരാളിയാണ് തേജസ്വി യാദവെങ്കിലും ഇത്ര വ്യക്തമായ നിലപാടുമായി രംഗത്തുവരുന്നത് ഇതാദ്യമാണ്.

ബീഹാറിനുവേണ്ടി പുതിയ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി അമിത്ഷാ ബീഹാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് തേജസ്വിയാദവിന്റെ കടുത്ത ഭാഷയിലുലള വിമര്‍ശനം. സെപ്തംബര്‍ 23-24 തിയ്യതികളിലാണ് അമിത് ഷാ സംസ്ഥാനത്തെത്തുന്നത്. 23ാം തിയ്യതി പുര്‍നിയയില്‍ ബിജെപി ഒരു റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം കിഷന്‍ഗഞ്ചില്‍ യോഗം നടക്കും.

'അമിത് ഷാ രാജ്യത്തുടനീളം വരും, ബീഹാറിലും സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കും. ബീഹാറിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അദ്ദേഹത്തിന് നേട്ടമുണ്ടാക്കാന്‍ അനുവദിക്കരുത്' -ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനോടുളള പ്രതികരകണത്തിലാണ് തേജസ്വിയാദവ് ഇതിനേക്കാള്‍ ശക്തമായി വിമര്‍ശിച്ചത്.

'എന്തുകൊണ്ട് ജെഡിയു മാത്രം? അദ്ദേഹത്തിന്റെ (അമിത് ഷാ) യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് ബിഹാര്‍ മുഴുവനും അറിയാം. അതിനി പറയേണ്ടതില്ല. നിങ്ങള്‍ അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ത്തന്നെ രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങും'.- തേജസ്വിയാദവ് പറഞ്ഞു.

Next Story

RELATED STORIES

Share it