Latest News

"വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ" പാസാക്കി അമേരിക്ക

വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി അമേരിക്ക
X

വാഷിങ്ടൺ: 29 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം, അമേരിക്കൻ പ്രതിനിധി സഭ "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ" പാസാക്കി. നികുതി ഇളവ്, ചെലവ് പാക്കേജ് എന്നിവയുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ബില്ലിലുള്ളത്.

ഹൗസിലെ 212 ഡെമോക്രാറ്റിക് അംഗങ്ങളും ബില്ലിനെ എതിർത്തു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞ കെന്റക്കിയിൽ നിന്നുള്ള പ്രതിനിധികളായ തോമസ് മാസി, പെൻസിൽവാനിയയിൽ നിന്നുള്ള ബ്രയാൻ ഫിറ്റ്സ്പാട്രിക് എന്നിവരും അവർക്കൊപ്പം ചേർന്നു.

ബില്ല് നിയമമാക്കുന്നതിനായി വൈറ്റ് ഹൗസിലേക്ക് അയച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായ ജൂലൈ 4 ന് മുമ്പ് നിയമനിർമ്മാണം നടത്തുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.

Next Story

RELATED STORIES

Share it