Latest News

ഇറാനിലെ അസ്വസ്ഥതകള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കുന്നു; അമേരിക്കയുടേത് രാഷ്ട്രീയ അജണ്ടയെന്ന് ഇറാന്‍

ഇറാനിലെ അസ്വസ്ഥതകള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കുന്നു; അമേരിക്കയുടേത് രാഷ്ട്രീയ അജണ്ടയെന്ന് ഇറാന്‍
X

ന്യൂയോര്‍ക്ക്: രാജ്യത്തെ അസ്വസ്ഥതകള്‍ക്ക് നേതൃത്വം നല്‍കുന്നുത് അമേരിക്കയാണെന്ന് യു എന്നില്‍ ഇറാന്‍. ദുഃഖത്തിലായ ഒരു രാഷ്ട്രത്തിന് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ഇറാനില്‍ അസ്വസ്ഥതകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് അമേരിക്കയാണെന്നും ഇറാന്‍ പ്രതിനിധി ഘാലാംഹൊസൈന്‍ ഡാര്‍സി പറഞ്ഞു.

അമേരിക്കയുടെത് രാഷ്ട്രീയ അജണ്ടയാണെന്നും ഇറാനില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതില്‍ അമേരിക്കയുടെ പങ്ക് മറച്ചുവെക്കാന്‍ പല നുണകളും അവര്‍ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന വിദേശ ഗൂഢാലോചനയാണ് ഇറാനിലെ പ്രതിഷേധങ്ങളെന്ന ഇറാന്‍ ഘോലാംഹൊസൈന്‍ ഡാര്‍സിയുടെ വാദത്തെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് തള്ളി.ഇറാനിലെ ധീരരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നെന്നും കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാന്‍ എല്ലാ ഓപ്ഷനുകളും തന്റെ മേശപ്പുറത്തുണ്ടെന്ന് യു എസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു മൈക്ക് വാള്‍ട്ട്‌സിന്റെ വാദം.

Next Story

RELATED STORIES

Share it