- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംബേദ്കര്‍ കോളനിയിലെ സമരം നൂറാം ദിനത്തിലേക്ക്; പാലക്കാട് കലക്ടറേറ്റിനു മുന്നില്‍ കോളനിനിവാസികള്‍ ശയനപ്രദക്ഷിണം നടത്തി

പാലക്കാട്: നിയമത്തെ മൂലക്കിരുത്തി ഭരിക്കാമെന്നും ആനുകൂല്യങ്ങള്‍ സ്വന്തം പാര്‍ട്ടിക്ക് വീതം വെക്കാമെന്നും സര്‍ക്കാര്‍ കരുതേണ്ടെന്ന് അഡ്വ. ജോണ്‍ ജോണ്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുതലമട അംബേദ്കര്‍ കോളനി നിവാസികള്‍ നടത്തിവരുന്ന സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് നടന്ന ശയനപ്രദക്ഷിണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമ്പത്ത് കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും ഭൂമിയും വീടുമെന്ന സര്‍ക്കാര്‍ വാഗ്ദാനം മോഹിപ്പിക്കല്‍ മാത്രമാണ്. ചെങ്കൊടി പിടിക്കുന്നവര്‍ക്കും കുഴലൂത്തുകാര്‍ക്കും മാത്രം നല്‍കാനുള്ളതല്ല സര്‍ക്കാര്‍ സമ്പത്ത്. അംബേദ്കര്‍ കോളനിക്കാരുടെ ന്യായമായ ആവശ്യം നടപ്പിലാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതി കയറേണ്ടി വരുമെന്നും അഡ്വ. ജോണ്‍ പറഞ്ഞു.
സമരം നൂറാം ദിനം പിന്നിട്ടിട്ടും പരിഹാരമാവാത്തതില്‍ പ്രതിഷേധിച്ചാണ് കോളനി നിവാസികള്‍ കലക്ട്രേറ്റിനു മുമ്പില്‍ ശയനപ്രദക്ഷിണ സമരം നടത്തിയത്.
സമരസമിതി കണ്‍വീനര്‍ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. നീളിപ്പാറ മാരിയപ്പന്‍, ശിവരാജന്‍, ഷിബു, ഐശ്വര്യ, സുലൈമാന്‍, കോശി എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















