Latest News

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അങ്കണവാടി ചോര്‍ന്നൊലിക്കുന്നു

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അങ്കണവാടി ചോര്‍ന്നൊലിക്കുന്നു
X

പെരിന്തല്‍മണ്ണ: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അങ്കണവാടി ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. വെട്ടത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് കിഴക്കേ പള്ളിക്കുത്ത് 91 നമ്പര്‍ അങ്കണവാടി കെട്ടിടമാണ് ഉദ്ഘാടനത്തിന്റെ പുതുമ മാറും മുമ്പ് ചോര്‍ന്നൊലിച്ച് കുട്ടികള്‍ക്ക് ദുരിതം തീര്‍ക്കുന്നത്.

പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി എട്ടര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം നജീബ് കാന്തപുരം എംഎല്‍എ യാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിലെ മുകള്‍ ഭാഗങ്ങളിലാണ് മഴപെയ്താല്‍ വെള്ളം കിനിഞ്ഞിറങ്ങുന്നത് .

മുപ്പതോളം കുരുന്നുകള്‍ പഠിക്കുന്നുണ്ട് ഇവിടെ. നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചയ്ക് കാരണമെന്നും കുറ്റക്കാരെ കണ്ടെത്തി

നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it