കൃഷിഭൂമിയും വാസയോഗ്യമായ വീടും അനുവദിക്കുക; മല്ലികപ്പാറ ഊര് നിവാസികള്‍ വയനാട് കളക്ട്രേറ്റില്‍ കഞ്ഞിവെപ്പ് സമരം നടത്തി

കല്‍പ്പറ്റ: കൃഷിഭൂമിക്കും വാസയോഗ്യമായ വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് തിരുനെല്ലി മല്ലികപ്പാറ ഊര് നിവാസികള്‍ ചൊവ്വാഴ്ച രാവിലെ ജില്ലാ കലക്ട്രേറ്റില്‍ കഞ്ഞിവെപ്പ് സമരം നടത്തി. കുറുക്കന് മൂല ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു.
വയനാട് തിരുനെല്ലി മല്ലികപ്പാറ ഊര് നിവാസികളായ ഒന്‍പത് കുടുംബങ്ങള്‍ ഒരു നൂറ്റാണ്ടായി ഒരേ ഊരില്‍ താമസിച്ചുവരികയായിരുന്നു. നേരത്തെ ഏതാനും കുടുംബങ്ങളായിരുന്നെങ്കില്‍ പിന്നീട് വികസിച്ച് നിരവധി കുടുംബങ്ങളായി. ആദ്യം ഓരോ കുടുംബത്തിനും ഒരേക്കര്‍ വീതം കൈവശരേഖയോടുകൂടിയ ഭൂമിയും അതില്‍ കാപ്പി, കുരുമുളക് മുതലായ കൃഷിയും ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തില്‍ പലര്‍ക്കും ജീവഹാനിയുണ്ടായി. വീടുകളും തകര്‍ക്കപ്പെട്ടു. അതിനിടയില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഏക വഴി നാഗമന എസ്റ്റേറ്റുകാര്‍ തടഞ്ഞു. ഇതോടെ സഞ്ചാരസ്വാതന്ത്ര്യം അസാധ്യമായി. 2015ഓടു കൂടി വീടും സ്ഥലവും ഉപേക്ഷിക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരായി.
ഇവിടം വിടുംമുമ്പ് സര്‍ക്കാര്‍ അധികൃതര്‍ സ്ഥലത്തെത്തി മറ്റൊരു സ്ഥലം നല്‍കാമെന്ന് അറിയിച്ചിരുന്നു. ആ ഉറപ്പിന്റെ ബലത്തില്‍ കൂടിയാണ് പഴയ സ്ഥലം ഉപേക്ഷിച്ചത്. പക്ഷേ, ഉറപ്പ് പാലിക്കപ്പെട്ടില്ല. അതിനുവേണ്ടി പല അപേക്ഷകളും അയച്ചെങ്കിലും അതും ഫലവത്തായില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി കലക്ട്രേറ്റിലെത്താന് കോളനി നിവാസികള്‍ തീരുമാനിച്ചത്. ഓരോ കുടുംബത്തിനും വാസയോഗ്യമായ വീടും ഒരേക്കര്‍ കുറയാത്ത കൃഷിയിടവുമാണ് സമരക്കാരുടെ ആവശ്യം.
തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 183 കോളനികളിലായി 14,472 അംഗങ്ങള്‍ ഉള്ളടങ്ങിയ 4,120 കുടുംബങ്ങളാണ് ഉള്ളത്. ഇവരെ ലൈഫ് മിഷന്, സ്വപ്നപദ്ധതി തുടങ്ങിയ പേരില്‍ നടപ്പാക്കുന്ന 4 സെന്റ് ഭൂമിയില്‍ തളച്ചിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരക്കാര്‍ പറയുന്നു. ഇങ്ങനെ നല്കിയ പല വീടുകളും വെള്ളക്കെട്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. 'ആദിവാസികളല്ലേ, അവര്‍ക്ക് ഇത്രയൊക്കെ മതി' എന്ന വംശീയ ചിന്തയാണ് അധികാരികള്‍ക്കെന്നും സമരക്കാര്‍ ആരോപിക്കുന്നു.
മേയ് 24ന് രാവിലെ 10 മണി മുതല്‍ കലക്ട്രേറ്റ് പടിക്കലില്‍ സംഘടിപ്പിച്ച കഞ്ഞിവെപ്പ് സമരം മക്തബ് പത്രാധിപന് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഭിറാം മല്ലികപ്പാറ സ്വാഗതവും എം ഗൗരി അധ്യക്ഷധ വഹിച്ചു. തുടര്‍ന്ന് കഞ്ഞിവെപ്പ് സമരം അമ്മിണി കുറുക്കന്മൂല ഉല്‍ഘാനം ചെയ്തു.
യോഗത്തില്‍ ആദിവാസി വിമോചന മുന്നണി നേതാവ് അരുവിക്കല്‍ കൃഷ്ണന്, കാര്ത്തികേയന് (മനുഷ്യാവകാശ പ്രവര്ത്തകന്), വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സെയ്ത് കുടുവ, സുബൈര്‍ (എസ്ഡിപിഐ), ഡോ. ഹരി (മനുഷ്യാവകാശ പ്രവര്ത്തകന്), അജയന് മണ്ണൂര്‍ (ആര്‍ഡിഎഫ്), മുജീബ് റഹ്മാന് (മനുഷ്യാവകാശ പ്രവര്ത്തകന്), തങ്കമ്മ (ആദിവാസി സമര സംഘം), വിനു ഗാജഗഡി, പാര്‍വതി ഗാജഗഡി, , ഷാന്റോ ലാല്‍(പോരാട്ടം), നിഹാരിക (എഐഎസ്എ), സി കെ ഗോപാലന് (കര്‍ഷക സമരകേന്ദ്രം) സി പി നഹാസ് (പുരോഗമന യുവജന പ്രസ്ഥാനം) എന്നിവര്‍ സംസാരിച്ചു. മീനാക്ഷി ചക്കണിഊര് നന്ദി ആശംസിച്ചു.
RELATED STORIES
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്‍ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT