Latest News

ആര്യന്‍ ഖാന്‍ കേസില്‍ 8 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സമീര്‍ വാങ്കെഡെയ്‌ക്കെതിരേ എസിപി തലത്തില്‍ അന്വേഷണം

ആര്യന്‍ ഖാന്‍ കേസില്‍ 8 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സമീര്‍ വാങ്കെഡെയ്‌ക്കെതിരേ എസിപി തലത്തില്‍ അന്വേഷണം
X

മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി ഉപയോഗിച്ചതിന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ ചുമത്തിയ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെക്കെതിരേ മുംബൈ പോലിസ് അന്വേഷണം പ്രഖ്യാപിച്ചു. എസിപി തലത്തിലായിരിക്കും അന്വേഷണം. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറാണ് സമീര്‍ വാങ്കഡെ.

വാങ്കഡെക്കെതിരേ ലഭിച്ച എല്ലാ ആരോപണങ്ങളും എസിപി മിലിന്ദ് ഖെട്ടില്‍ അന്വേഷിക്കും. മുംബൈയിലെ നാല് പോലിസ് സ്‌റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്. വാങ്കഡെക്കെതിരേ ഇതുവരെ മുംബൈ പോലിസ് കേസെടുത്തിട്ടില്ല.

ആര്യന്‍ ഖാന്റെ കേസില്‍ സാക്ഷിയായ കിരന്‍ ഗോസവിയുടെ സുരക്ഷാജീവനക്കാരനും അതേ കേസില്‍ സാക്ഷിയുമായ പ്രഭാകര്‍ സെയിലാണ് ആര്യന്‍ ഖാന്റെ പിതാവ് ഷാരൂഖ് ഖാന്റെ മാനേജരില്‍ നിന്ന് സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അതില്‍ 8 കോടി രൂപ അദ്ദേഹത്തിനുള്ളതാണെന്നും ആരോപണം ഉന്നയിച്ചത്.

വാങ്കഡെക്കെതിരേയുള്ള പരാതിയുടെ വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

തനിക്കെതിരേയുള്ള പരാതിയില്‍ വാങ്കെഡെ മുംബൈ പ്രത്യേക കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് സത്യവാങ് മൂലങ്ങളാണ് ഉള്ളത്. ഒന്ന് വ്യക്തിപരമായും മറ്റൊന്ന് നര്‍കോട്ടിക്‌സ് ബ്യൂറോയുടെ പേരിലും.

ഒക്ടോബര്‍ 3നാണ് വാങ്കെഡെയുടെ ടീം ഗോവയിലേക്ക് പുറപ്പെട്ട ആഢംബരക്കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെയും ഏഴ് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.

#bribery, #Aryan Khan, #Sameer #Wankhede, #NCB, #mumbai police

Next Story

RELATED STORIES

Share it