Latest News

വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചെന്ന ആരോപണം; സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചെന്ന ആരോപണം; സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം
X

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.പതിനഞ്ചാം കേരള നിയമസഭയുടെ 18-ാമത്തെ അടിയന്തിര പ്രമേയ ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും.

അതേസമയം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. അന്വേഷണ റിപോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ചികില്‍സ വൈകിയിട്ടില്ലെന്നും ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് ബിസ്മിറിനെ അയച്ചതെന്നും റിപോര്‍ട്ടിലുണ്ട്.

Next Story

RELATED STORIES

Share it