Latest News

മതംമാറ്റം ആരോപിച്ച് മുസ്‌ലിം പണ്ഡിതരെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധിച്ചു

മതംമാറ്റം ആരോപിച്ച് മുസ്‌ലിം പണ്ഡിതരെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധിച്ചു
X

ന്യൂഡല്‍ഹി: മതംമാറ്റം ആരോപിച്ച് മുസ്‌ലിം പണ്ഡിതരെ പീഡിപ്പിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമെതിരേ ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധിച്ചു. മൗലാന കലീം സിദ്ദീഖി, ഉമര്‍ ഗൗതം, മുഫ്തി ജഹാംഗീര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് തടവറയിലടച്ച സംഭവത്തിലായിരുന്നു പ്രതിഷേധം.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഡല്‍ഹി സ്‌റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖജുറാഇ ഖാസ് ജുമാമസ്ജിദിന് സമീപമാണ് പ്രതിഷേധം നടന്നത്. ഇരുനൂറോളം പേര്‍ പങ്കെടുത്തു.

ഡല്‍ഹി സ്‌റ്റേറ്റ് പ്രസിഡന്റ് മുഫ്തി ഇര്‍ഷാദ് ഖാസിമി, ജനറല്‍ സെക്രട്ടറി മൗലാന സദ്‌റുല്‍ ഹഖ്, റഹ്മാനി മസ്ജിദ് ഇമാം മൗലാന മുഫ്തി യൂനുസ്, ബിലാല്‍ മസ്ജിദ് ഇമാം മൗലാന മുഫ്തി അക്‌റം, ത്വയ്യിബ ജുമാ മസ്ജിദ് ഇമാം മൗലാന മുഫ്തി അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it