ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമി (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശി കൗശിഖ് റാണ (32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ജനറല്‍ ആശുപത്രില്‍ നിര്‍മാണം നടക്കുന്ന പുതിയ ഒപി സമുച്ഛയ പരിസരത്തായിരുന്നു സംഭവം.
ഓടനിര്‍മിക്കുന്നതിനായി പഴയ ചുറ്റുമതിലിനോട് ചേര്‍ന്ന് കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കുഴിയെടുത്ത് നിര്‍മാണം നടക്കുന്നതിനിടെയാണ് മതിലിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീണത്. കുടുങ്ങിപ്പോയ തൊഴിലാളികളെ ജെസിബി ഉപയോഗിച്ചും മറ്റു തൊഴിലാളികള്‍ ചേര്‍ന്നുമാണ് പുറത്തെടുത്തത്. ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റുകയായിരുന്നു.
RELATED STORIES
ഗസയില്‍ വെടിയൊച്ച നിലയ്ക്കുമോ?
23 Nov 2023 2:43 PM GMTനവകേരള യാത്രയോ മൃഗയാവിനോദമോ?
22 Nov 2023 11:01 AM GMTകളിയിലും വിദ്വേഷ വിളവെടുപ്പോ?
21 Nov 2023 5:45 AM GMTനവകേരള സദസ്സ്: അകവും പുറവും
17 Nov 2023 8:41 AM GMTരാജവാഴ്ചയുടെ വിഴുപ്പുഭാണ്ഡം പേറുന്നവര്‍
14 Nov 2023 2:08 PM GMTമതിയായില്ലേ ഈ മനുഷ്യക്കുരുതി?
13 Nov 2023 4:56 AM GMT