Latest News

ഇസ്രായേലി സൈന്യത്തിന്റെ രണ്ടു ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്

ഇസ്രായേലി സൈന്യത്തിന്റെ രണ്ടു ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
X

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ ശക്തമായ ആക്രമണം നടത്തിയെന്ന് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഖാന്‍ യൂനിസിലെ അല്‍ മഹാത്ത പ്രദേശത്തെ വിദ്യാഭ്യാസ വകുപ്പ് ഓഫിസിന് സമീപമായിരുന്നു ആക്രമണം. രണ്ടു മെര്‍ക്കാവ ടാങ്കുകള്‍ ഷവാസ് സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തു.


ഒരു സായുധ കവചിത വാഹനത്തെ യാസിന്‍-105 ഉപയോഗിച്ചും തകര്‍ത്തു. പരിക്കേറ്റവരെ രക്ഷിക്കാന്‍ ഇസ്രായേലി സൈന്യം കൂടുതല്‍ പേരെ അയച്ചു. അവരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായും അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു.

Next Story

RELATED STORIES

Share it