Latest News

പൗരാവകാശ സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ കടന്നുകയറ്റം അപലപനീയം: അല്‍ ഹാദി അസോസിയേഷന്‍

പൗരാവകാശ സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ കടന്നുകയറ്റം അപലപനീയം: അല്‍ ഹാദി അസോസിയേഷന്‍
X
തിരുവനന്തപുരം: ഫാഷിസത്തിനെതിരേ നില കൊള്ളുന്നു എന്ന ഒരൊറ്റ കാരണത്താല്‍ മുസ്ലിം സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരേ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചുള്ള ഏകപക്ഷീയമായ വേട്ടകള്‍ അപലപനീയമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസ്താവിച്ചു. കേരളത്തിലും ദേശീയ തലത്തിലും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ , പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ ഓഫീസുകളും നേതൃനിരയിലുള്ളവരുടെ വീടുകളും റെയ്ഡ് ചെയ്ത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കുത്സിത ശ്രമങ്ങളാണ് അടുത്ത ദിവസങ്ങളിലായി നാം കണ്ടത്.


ആഗോളതലത്തില്‍ മോദി സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കിയ സംഭവങ്ങളാണ് ഡല്‍ഹിയിലെ കര്‍ഷക സമരങ്ങളും പൗരത്വ പ്രക്ഷോഭങ്ങളും. അതില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഫാഷിസ്റ്റുകള്‍ സാധാരണ ഉപയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഉദാഹരണമാണ് ഇത്തരം റെയ്ഡുകളും മറ്റും. അടിസ്ഥാന ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്കുകയും അവരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കുകയും ചെയ്യുന്നവരെയൊക്കെ ദുരാരോപണങ്ങളുടെ കരിനിഴലിലാഴ്ത്തി നിശബ്ദമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇടതു ചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, ചിന്തകന്മാര്‍ തുടങ്ങി ഒട്ടനവധി പേര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇരകളായി ഇന്ന് ജയിലുകളിലാണ്.

സാമ്പത്തികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ തന്നെയാണ് ഋഉ പോലുള്ള ഏജന്‍സികള്‍ എടുക്കേണ്ടത്. പക്ഷേ, അത് സംഘ്പരിവാര്‍ സഹയാത്രികരുടെ കാര്യത്തില്‍ കണ്ണടച്ചുകളയുന്നത് ഒട്ടും ഭൂഷണമല്ല. ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് പോരടിച്ചു നേടിയവര്‍ക്കേ രാജ്യം നശിച്ചു പോകുന്നതിന്റെ നോവറിയൂ. ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയും രാജ്യസ്‌നേഹികളെ ഒറ്റുകൊടുത്തും സുഖിച്ച് കഴിഞ്ഞു കൂടിയവര്‍ക്ക് രാഷ്ട്രത്തിന്റ നാശത്തില്‍ വേദനയുണ്ടാകില്ല.

രാജ്യം അതിന്റെ അപകടകരമായ ഒരു പ്രതിസന്ധിഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മോദി സര്‍ക്കാരിന്റെയും അവരുടെ കളിപ്പാവകളായ അന്വേഷണ ഏജന്‍സികളുടെയും കടന്നുകയറ്റങ്ങളില്‍ രാജ്യസ്‌നേഹികളൊന്നാകെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങണമെന്നും അല്‍ ഹാദി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.




Next Story

RELATED STORIES

Share it