Latest News

ഡല്‍ഹി വിമാനത്താവളത്തില്‍ എടിസി തകരാര്‍; നൂറിലേറെ വിമാനങ്ങള്‍ വൈകി

ഡല്‍ഹി വിമാനത്താവളത്തില്‍ എടിസി തകരാര്‍; നൂറിലേറെ വിമാനങ്ങള്‍ വൈകി
X

ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതിന്റെ ഫലമായി നൂറിലേറെ വിമാനങ്ങള്‍ വൈകി.

പ്രശ്‌നം പരിഹരിക്കാന്‍ എടിസി വിഭാഗം അടിയന്തര നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്ന് വിമാനത്താവള അധികാരികള്‍ അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ യാത്രാസംബന്ധമായ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അവര്‍ നിര്‍ദേശിച്ചു.

ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എടിസി തകരാറാണ് യാത്ര വൈകുന്നതിന് കാരണമെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ ക്യാബിന്‍ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും സജ്ജമാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Next Story

RELATED STORIES

Share it