Latest News

എയര്‍ബസ് എ320 തിരിച്ചുവിളിക്കല്‍; സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി എയര്‍ലൈന്‍സ്

എയര്‍ബസ് എ320 തിരിച്ചുവിളിക്കല്‍; സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി എയര്‍ലൈന്‍സ്
X

റിയാദ്: എയര്‍ബസ് എ320 വിമാനങ്ങള്‍ തിരിച്ചുവിളിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ നടപടികള്‍ കാര്യക്ഷമമായും കുറഞ്ഞ സമയത്തിനുള്ളിലും പൂര്‍ത്തിയാക്കിയതായി സൗദി ഗതാഗത മന്ത്രി എന്‍ജിനിയര്‍ സ്വാലിഹ് അല്‍ജാസര്‍ അറിയിച്ചു. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍, ദേശീയ വിമാനക്കമ്പനികളും എയര്‍ബസ് നിര്‍മാതാക്കളും ചേര്‍ന്നാണ് വ്യോമ ഗതാഗതം തടസ്സമില്ലാതെ തുടരാനുള്ള നടപടികള്‍ സ്വീകരിച്ചത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ ദേശീയ വിമാനക്കമ്പനികളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്രയും വേഗത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം കാര്യക്ഷമവും വിശ്വസനീയവുമായ സേവന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ സിവില്‍ ഏവിയേഷന്‍ മേഖലയുടെയും പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നു. എയര്‍ബസ് എ320 വിമാനങ്ങളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ മൂലമുണ്ടായ വിമാന ഷെഡ്യൂള്‍ തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ സൗദി എയര്‍ലൈന്‍സ് ഉടന്‍ നടപടികള്‍ സ്വീകരിച്ചായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it