Latest News

ജനുവരി മുതല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ അമേരിക്കയിലേക്ക്

ജനുവരി മുതല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ അമേരിക്കയിലേക്ക്
X

മുംബൈ: ദക്ഷിണേന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജനുവരി 9 നും 13 നും ബംഗളൂരുവിനും സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും ഹൈദരാബാദിനും ചിക്കാഗോയ്ക്കുമിടയില്‍ എയര്‍ ഇന്ത്യ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിക്കും. ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, വാഷിങ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും ചിക്കാഗോയിലേക്കും യാത്ര ചെയ്യുന്നതിനും നഗരങ്ങള്‍ക്കിടയില്‍ എളുപ്പത്തിലുളള കണക്ഷനുകള്‍ സാധ്യമാക്കുന്നതിനും ഇത് ഗുണകരമാകുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.




Next Story

RELATED STORIES

Share it