Latest News

കേരള-ഗള്‍ഫ് വിമാനങ്ങള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; 75 സര്‍വീസുകള്‍ ഒഴിവാക്കുന്നു

കേരള-ഗള്‍ഫ് വിമാനങ്ങള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; 75 സര്‍വീസുകള്‍ ഒഴിവാക്കുന്നു
X

കോഴിക്കോട്: ഗള്‍ഫ് മലയാളികള്‍ക്ക് വലിയ തിരിച്ചടിയായി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഒക്ടോബര്‍ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ നിന്നുമായി 75 ഓളം സര്‍വീസുകളാണ് ഒഴിവാക്കുന്നത്.

കരിപ്പൂരില്‍ നിന്ന് മാത്രം 25 ഗള്‍ഫ് സര്‍വീസുകള്‍ ഇല്ലാതാകും. ജിദ്ദയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ ആറു ദിവസം തുടരും. എന്നാല്‍ ദമാമിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമായി കുറക്കും. കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള സര്‍വീസ് രണ്ടായി ചുരുങ്ങും. കൊച്ചി-അബൂദബി റൂട്ടില്‍ ആഴ്ചയില്‍ നാലു സര്‍വീസ് മാത്രം.

തിരുവനന്തപുരത്ത് നിന്നുള്ള ദുബയ് സര്‍വീസ് അവസാനിപ്പിക്കാനാണ് തീരുമാനം. അബൂദബിയിലേക്കുള്ള സര്‍വീസും ഇനി ഉണ്ടാകില്ല. കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് ഇതിനകം അവസാനിപ്പിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് ബഹ്‌റൈന്‍, ജിദ്ദ, ദമാം, കുവൈത്ത് സര്‍വീസുകളും ഇനി ലഭ്യമാകില്ല. ഇതോടെ വടക്കന്‍ കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് പോകുന്നവര്‍ മംഗളൂരു അല്ലെങ്കില്‍ കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും.

സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ ഉയരുമെന്നും, യാത്രക്കാര്‍ക്ക് കൂടുതല്‍ തിരക്ക് നേരിടേണ്ടി വരുമെന്നുമാണ് വിലയിരുത്തല്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് തീരുമാനത്തിന് പിന്നില്‍ വാണിജ്യപരമായ കാരണങ്ങളാണെന്നാണ് വിവരം.

അതേസമയം, ദമ്മാം-കണ്ണൂര്‍ സര്‍വീസുകള്‍ ഇതിനോടകം തന്നെ പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ഒന്നര വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞ മാസം തുടക്കം കുറിച്ച ഇന്‍ഡിഗോയും ഒരുമിച്ച് സര്‍വീസ് നിര്‍ത്തിയതോടെ, നിലവില്‍ ഈ റൂട്ടില്‍ വിമാനങ്ങളൊന്നും ഇല്ല.

Next Story

RELATED STORIES

Share it