Latest News

2026 അവസാനത്തോടെ രാജ്യത്തുടനീളം എഐ അധിഷ്ഠിത ഡിജിറ്റല്‍ ടോള്‍ പിരിവ്: ഗഡ്കരി

2026 അവസാനത്തോടെ രാജ്യത്തുടനീളം എഐ അധിഷ്ഠിത ഡിജിറ്റല്‍ ടോള്‍ പിരിവ്: ഗഡ്കരി
X

ന്യൂഡല്‍ഹി: 2026 അവസാനത്തോടെ രാജ്യത്തുടനീളം എഐ അധിഷ്ഠിത ഡിജിറ്റല്‍ ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ഇത് നടപ്പിലാക്കിയാല്‍, വാഹനമോടിക്കുന്നവര്‍ക്ക് ഇനി ടോള്‍ പ്ലാസകളില്‍ കാത്തിരിക്കേണ്ടി വരില്ല.

നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പ്രോഗ്രാം, രാജ്യത്തെ ഹൈവേകളിലെ ടോള്‍ പിരിവ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത് ഒരു ഏകീകൃതവും എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതുമായ പ്ലാറ്റ്ഫോമാണ്.

നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്റെ പ്രധാന ഭാഗമാണ് ഫാസ്ടാഗ്. ഇത് വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഘടിപ്പിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ഉപകരണമാണ്. ഇത് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ടോള്‍ തുക ഈടാക്കാന്‍ സഹായിക്കുന്നു.

Next Story

RELATED STORIES

Share it