Latest News

അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ച് എഎഐബി

അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ച് എഎഐബി
X

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനഅപകടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി). നേരത്തെ, ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംങുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സ് വിശകലനത്തിനായി ഡല്‍ഹിയിലെ എഎഐബി ലാബിലേക്ക് അയച്ചിരുന്നു.

ഐസിഎഒ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, അപകടം നടന്ന് 30 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എല്ലാ വിമാന അപകടങ്ങളും ഐസിഎഒ അനുബന്ധം 13 (വിമാന അപകടങ്ങള്‍ അന്വേഷിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നു), 2017 ലെ വിമാന (അപകടങ്ങളുടെയും സംഭവങ്ങളുടെയും അന്വേഷണം) നിയമങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി അന്വേഷിക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

എഎഐബി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലാണ്, ഇതില്‍ ഒരു ഏവിയേഷന്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്, ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഓഫീസര്‍, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ജൂണ്‍ 12 നാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഉണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 275 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Next Story

RELATED STORIES

Share it