അഫ്ഗാന്‍: അജിത് ഡോവലും അമിത് ഷായും രാജ്‌നാഥ് സിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പഞ്ചശീര്‍ താഴ് വരയില്‍ അധികാരമുറപ്പിച്ച വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
യോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ പുറത്തുവന്നിട്ടില്ല. താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ആഗസ്ത് 15ന് അഫ്ഗാനില്‍ ആധിപത്യമുറപ്പിച്ച ശേഷം പഞ്ചശീര്‍ താഴ് വരയില്‍ താലിബാന്‍ കനത്ത പ്രതിരോധമാണ് നേരിട്ടിരുന്നത്.
മുന്‍ വൈസ് പ്രസിഡന്റ് അമ്രുള്ള സലേഹ്, മുന്‍ അഫ്ഗാന്‍ ഗറില്ല കമാന്റര്‍ അഹ്മദ് മസൂദ് എന്നിവരുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാന് മുന്നില്‍ വലിയ പ്രതിരോധമാണ് ഉയര്‍ത്തിയത്.
എന്നാല്‍ തങ്ങള്‍ കീഴടങ്ങിയിട്ടില്ലെന്ന നിലപാടിലാണ് പഞ്ചശീര്‍ സഖ്യം.
RELATED STORIES
കനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTമാസപ്പടി വിവാദത്തിലെ ഹരജിക്കാരനായ പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു...
18 Sep 2023 4:58 AM GMTകൊച്ചിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍
12 Sep 2023 5:08 AM GMTകടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
12 Sep 2023 5:06 AM GMTആലുവയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി...
7 Sep 2023 4:55 AM GMT