Latest News

അഫ്ഗാന്‍: ജി7 നേതാക്കള്‍ അടുത്ത ആഴ്ച യോഗം ചേരും

അഫ്ഗാന്‍: ജി7 നേതാക്കള്‍ അടുത്ത ആഴ്ച യോഗം ചേരും
X

ടോക്യോ: അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ ജി 7 നേതാക്കള്‍ അടുത്ത ആഴ്ച യോഗം ചേരും. റഷ്യയും ചൈനയും യോഗത്തില്‍ പങ്കെടുക്കും.

അടുത്ത ആഴ്ച ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു-ജപ്പാന്റെ വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മോട്ടെഗി അറിയിച്ചു .

മിക്കവാറും സപ്തംബര്‍ 8നായിരിക്കും യോഗം ചേരുന്നത്.

അഫ്ഗാനില്‍ വലിയ മാനുഷികപ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് യുഎന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള അനിശ്ചിതത്വം പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുമെന്നും അഭയാര്‍ത്ഥിപ്രവാഹം വര്‍ധിക്കുമെന്നും കരുതുന്നുണ്ട്.

അഫ്ഗാനില്‍ ആഭ്യന്തര കുടിയേറ്റവും ശക്തമായാതായി യുഎന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

''അര ദശലക്ഷം പേര്‍ ഇതിനകം പലായനം ചെയ്തുകഴിഞ്ഞു. അതിന്റെ ഫലമെന്താണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. മനസ്സലാവാന്‍ കഴിഞ്ഞ ഏക കാര്യം പലായനം ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് മാത്രമാണ്''- യുഎന്‍ മനുഷ്യാവകാശ സംഘടന ട്വീറ്റ് ചെയ്തു.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്ററി ബ്ലിങ്കന്‍, ജര്‍മന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it