നടി സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ചേരാനല്ലൂര്‍ പൊതുശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. ആലുവയിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് 10 മണിയോടെ പുത്തന്‍പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന സുബി സുരേഷ് ഇന്നലെയാണ് അന്തരിച്ചത്.
കഴിഞ്ഞ മാസം 28നാണ് കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ സുബിയെ പ്രവേശിപ്പിച്ചത്. രോഗ പ്രതിരോധശേഷി കുറവായതിനാല്‍ മരുന്നുകളാട് ശരീരം ഒരുഘട്ടത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കവെയായിരുന്നു രാവിലെ 9.30 ഓടെ സുബിയുടെ വിയോഗം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി മിനിസ്‌ക്രീന്‍ രംഗത്തേക്ക് വരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനമാണ് അഭിനയിച്ച ആദ്യ സിനിമ.
RELATED STORIES
ഏഷ്യന് ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന് അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTയുവാവിനെ മര്ദ്ദിച്ച് പരിക്കേല്പ്പിച്ച കേസ് : മുന് എന് ഡി എഫ്...
29 Sep 2023 8:40 AM GMT