Latest News

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
X

കൊച്ചി: പ്രശസ്ത സിനിമ നടിയും അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് രാവിലെ 10 മണിയോടെയാണ് മരണം. ജനുവരി 28 മുതല്‍ ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാവുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ.. എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്‌സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമായിരുന്നു സുബി. അടുത്തകാലത്തായി യൂ ട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. അച്ഛന്‍ സുരേഷ്. അമ്മ അംബിക. സഹോദരന്‍ എബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍- കോളജ് വിദ്യാഭ്യാസം.

Next Story

RELATED STORIES

Share it