രാജ്യതലസ്ഥാനത്ത് ബോളിവുഡ് നടിക്കു നേരെ അക്രമം; ബാഗും ഫോണും കവര്‍ന്നു
ബോളിവുഡ് നടിയും മുന്‍ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയുമായ ഫര്‍ഹീന്‍ പ്രഭാകറാണ് കവര്‍ച്ചക്കിരയായത്. ശനിയാഴ്ച ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് തനിയെ കാറോടിച്ച് പോവുന്നതിനിടെയാണ് സംഭവം.

ന്യൂഡല്‍ഹി: ഠക് ഠക് സംഘത്തിലെ നാലു പേര്‍ ചേര്‍ന്ന് രാജ്യ തലസ്ഥാനത്ത് ബോളിവുഡ് നടിയെ അക്രമിച്ച് ഫോണും ബാഗും കവര്‍ന്നു. ബോളിവുഡ് നടിയും മുന്‍ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയുമായ ഫര്‍ഹീന്‍ പ്രഭാകറാണ് കവര്‍ച്ചക്കിരയായത്. ശനിയാഴ്ച ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് തനിയെ കാറോടിച്ച് പോവുന്നതിനിടെയാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാന്‍ ശ്രമിച്ച സംഘത്തെ പുറത്തിറങ്ങി ചോദ്യം ചെയ്യുന്നതിനിടെ രൂപയും ഫോണും കവരുകയായിരുന്നു.
ബാഗിലുണ്ടായിരുന്ന 16,000 രൂപയും ചില സുപ്രധാന രേഖകളും വില കൂടിയ ഫോണുമാണ് സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തി സംഘം കാറില്‍ രക്ഷപ്പെട്ടതോടെ നടി റോഡില്‍ ബോധരഹിതയായി വീണു.
സൈനിക ഉദ്യോഗസ്ഥനെത്തിയാണ് നടിയെ ആശുപത്രിയിലാക്കിയത്.അദ്ദേഹം കവര്‍ച്ചാസംഘം സഞ്ചരിച്ച കാറിന്റെ നമ്പറും പോലിസിന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചെന്നും പോലിസ് പറഞ്ഞു. കുപ്രസിദ്ധ ഗുണ്ടാസംഘമായ ഠക് ഠക് ആണ് സംഭവത്തിനു പിന്നിലെന്നു പോലിസ് വ്യക്തമാക്കി.
1992 ജാന്‍ തെരേ നാം എന്ന സിനിമയിലൂടെ നടി ഫര്‍ഹീന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.1996ല്‍ കരിയര്‍ അവസാനിപ്പിക്കുന്നതിനിടെ കന്നഡ, തമിഴ് ഭാഷകളിലും അഭിനയിച്ചിരുന്നു. അഗ്‌നി പ്രേം ആണ് ഫര്‍ഹീന്റെ അവസാന സിനിമ.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT