Latest News

ബോളിവുഡ് നടന്‍ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടന്‍ സതീഷ് കൗശിക് അന്തരിച്ചു
X

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. നടന്‍ അനുപം ഖേറാണ് സതീഷ് കൗശിക്കിന്റെ വിയോഗ വാര്‍ത്ത ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഹാസ്യതാരം, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 1956 ഏപ്രില്‍ 13ന് ഹരിയാനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം തുടങ്ങിയവയാണ് സതീഷ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. രണ്ടുദിവസം മുമ്പ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചിരുന്നില്ല. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. താങ്കളില്ലാതെ എന്റെ ജീവിതം പഴയതുപോലെയാവില്ല- അനുപം ഖേര്‍ കുറിച്ചു. നടി കങ്കണ ഉള്‍പ്പടെയുള്ള താരങ്ങളും അനുശോചനം അറിയിച്ച് പങ്കുവച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it