Latest News

ലോറി പിന്നോട്ട് നിരങ്ങി ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

മാനന്തവാടി പിലാക്കാവ് കളത്തില്‍ ഖലീല്‍ അഹമ്മദ് (40) ആണു മരിച്ചത്.

ലോറി പിന്നോട്ട് നിരങ്ങി ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു
X

മാനന്തവാടി:ലോറിക്കടിയില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കയറ്റത്തില്‍ നിന്നുപോയ ലോറിക്ക് കട്ട വെക്കുന്നതിനിടെ ലോറി പിറകോട്ട് നിരങ്ങി നീങ്ങിയാണ് അപകടം. ഇന്ന് വൈകീട്ടാണ് സംഭവം.

മാനന്തവാടി പിലാക്കാവ് കളത്തില്‍ ഖലീല്‍ അഹമ്മദ് (40) ആണു മരിച്ചത്. ചെത്ത് കല്ല് കയറ്റി പോവുകയായിരുന്ന ലോറി പിലാക്കാവ് ടൗണിനടുത്ത് ചെറിയ കയറ്റത്തില്‍ വലി മുട്ടി.

തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് ഇട്ട് നിര്‍ത്തി ടയറിന് കട്ട വെക്കാന്‍ ഇറങ്ങിയപ്പോള്‍ ലോറി നീങ്ങി ഖലീലിന്റെ ദേഹത്ത് കയറി. യുവാവിന്റെ വീടിനു സമീപം തന്നെയാണ് അപകടം നടന്നത്. സമീപത്ത് നിന്ന ഖദീശ (50) എന്ന സ്ത്രീക്കും പരിക്കും പറ്റി. ഇരുവരെയുംഉടന്‍ മാനന്തവാടി വിന്‍സന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖലീല്‍ അഹമ്മദ് മരണപ്പെട്ടു.

വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആമിന. മക്കള്‍: അസീഫ, അര്‍ഷാദ്, റാഷിദ്.

Next Story

RELATED STORIES

Share it