Latest News

ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് അപകടം

ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് അപകടം
X

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്. ഏഴുപേരാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികള്‍ ചീനവല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് അപകടം. തട്ട് തകര്‍ന്ന് കായലില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് വിദേശികള്‍ അഴിമുഖത്തേക്ക് വീണു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വലയുടെ പലകകള്‍ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇത് അവഗണിച്ച് സഞ്ചാരികള്‍ അതില്‍ കയറിയതാണ് അപകടകാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it