- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടം: ചികിത്സാ തുക അനുവദിച്ച ഉത്തരവ് കൈമാറി

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്‍.വിദ്യാലക്ഷ്മിയുടെ ചികിത്സാ ചെലവിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഏഴര ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഉത്തരവും ഈ തുക പരിക്കേറ്റ വിദ്യാലക്ഷ്മിയുടെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊണ്ടുള്ള രേഖകളും ഭര്‍ത്താവ് രാജീവ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയില്‍ നിന്ന് കൈപ്പറ്റി. ജില്ലാ കലക്ടറുടെ ചേംബറില്‍ വെച്ചാണ് തുക അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും നിക്ഷേപ രേഖകളുംകൈമാറിയത്.
ജില്ലയില്‍ ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്കായി അഗളി ജി.വി.എച്ച്.എസ്.എസില്‍ എത്തിയ കടമ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക എന്‍.വിദ്യാലക്ഷ്മി കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇവര്‍ നിലവില്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാലക്ഷ്മിയുടെ ഭര്‍ത്താവില്‍ നിന്നും ജില്ലാ കലക്ടര്‍ ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.മധു, മണ്ണാര്‍ക്കാട് ആര്‍.ഒ ആയിരുന്ന ഡി.എഫ്.ഒ വി.പി ജയപ്രകാശ്, തിരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















