Latest News

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

തിക്കോടി വരൂണ്ട കേളപ്പന്റെ മകന്‍ തള്ളച്ചീന്റെവിട മണികണ്ഠന്‍ (40) ആണ് മരിച്ചത്.

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തിക്കോടി വരൂണ്ട കേളപ്പന്റെ മകന്‍ തള്ളച്ചീന്റെവിട മണികണ്ഠന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ പിതാവിനെ വടകര ആശുപത്രിയില്‍ അഡ്മിറ്റാക്കിയ ശേഷം ഓട്ടോറിക്ഷയുമായി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.


വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസുമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിയാത്രക്കാരനായ അയനിക്കാട് സ്വദേശി ശിവദാസിനെ (ചെക്കിംങ് ബാബു) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായി പ്രവര്‍ത്തിച്ചു വരികയയിരുന്നു മരിച്ച മണികണ്ഠന്‍. മാതാവ് ലക്ഷ്മി. സഹോദരങ്ങള്‍: ഉദയന്‍, റീന, പരേതയായ റീജ.

Next Story

RELATED STORIES

Share it