Top

ഓടിക്കൊണ്ടിരുന്ന കാറില്‍ മരം വീണ് റിട്ട. ഡിഡി ഓഫിസ് ഉദ്യോഗസ്ഥ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്

തൊടുപുഴ കീരികോട് വെണ്ടാനം പി ഡി സെബാസ്റ്റ്യന്റെ ഭാര്യ സൂസമ്മ (62)യാണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന കാറില്‍ മരം വീണ് റിട്ട. ഡിഡി ഓഫിസ് ഉദ്യോഗസ്ഥ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്
X

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാറില്‍ മരം വീണ് റിട്ട. ഡിഡി ഓഫിസ് ഉദ്യോഗസ്ഥ മരിച്ചു. തൊടുപുഴ കീരികോട് വെണ്ടാനം പി ഡി സെബാസ്റ്റ്യന്റെ ഭാര്യ സൂസമ്മ (62)യാണ് മരിച്ചത്. സൂസമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ഭര്‍ത്താവ് സെബാസ്റ്റ്യന്‍ (70), മകന്‍ അരുണ്‍കുമാര്‍ (33) എന്നിവര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ തേക്കടി പാതയില്‍ കട്ടപ്പന പുളിയന്‍മല അപ്പന്‍പടിക്ക് സമീപത്തായിരുന്നു അപകടം.

അരുണ്‍കുമാറിന്റെ ഭാര്യ ബ്ലസി മുണ്ടിയെരുമ പിഎച്ച്‌സിയിലെ ഡോക്ടറാണ്. ബ്ലെസിയെ മുണ്ടിയെരുമയില്‍ ആക്കിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. അരുണിന്റേയും ബ്ലെസിയുടെയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. മുണ്ടിയെരുമയില്‍ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച കാറിലേക്ക് ഏലത്തോട്ടത്തില്‍ നിന്നും വന്‍ മരം കടപുഴകി വീഴുകയായിരുന്നു.

ഓടികൂട്ടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂസമ്മയെ രക്ഷിക്കാനായില്ല. സൂസമ്മ കാറിന്റെ പിന്‍സിറ്റിലാണ് ഇരുന്നിരുന്നത്. സൂസമ്മ കട്ടപ്പന ഡിഇഒയില്‍ ജെഎസ് ആയി ജോലി നോക്കിയിരുന്നു. മൂന്നാര്‍ എസ്എസ് ആയിട്ടാണ് വിരമിച്ചത്. ദീര്‍ഘകാലം ഇടുക്കി ഡിഡി ഓഫിസില്‍ സേവനം അനുഷ്ഠിച്ചിരുന്നു.

Next Story

RELATED STORIES

Share it