- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെഎന്‍യു ഹോസ്റ്റലിലെ എബിവിപി ആക്രമണം; ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി
രാമനവമിയുടെ പേരില്‍ രാജ്യത്ത് നിരവധി അതിക്രമങ്ങള്‍ നടന്നിട്ടും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ല. പ്രതിപക്ഷ കക്ഷികളും അതിക്രമങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കുന്നില്ല

തിരുവനന്തപുരം: ഡെല്‍ഹി ജെഎന്‍യു ഹോസ്റ്റലില്‍ മാംസാഹാരം കഴിച്ചവര്‍ക്കെതിരെ എബിവിപി നടത്തിയ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന്് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി. രാമനവമിക്ക് സസ്യാഹാരം മാത്രമേ കഴിക്കു എന്ന് വ്രതം നോക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍ രാമനവമി കാലയളവില്‍ മറ്റാരും മാംസാഹാരം കഴിക്കാനോ വില്‍പ്പന നടത്താനോ പാടില്ല എന്ന ശാഠ്യവുമായി സംഘപരിവാര്‍ രംഗത്തിറങ്ങുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. കഴിഞ്ഞദിവസം ജെഎന്‍യുവില്‍ മാംസാഹാരം കഴിച്ചവര്‍ക്കെതിരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട ഒന്നായി അവഗണിക്കാവുന്നതല്ല. ജെഎന്‍യു ഹോസ്റ്റലില്‍ നോണ്‍ വെജ് ഭക്ഷണത്തിന് വിലക്കൊന്നുമില്ലെന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നുമാത്രമല്ല, വിദ്യാര്‍ഥികളുടെ ആവശ്യമനുസരിച്ച് വെജ് -നോണ്‍വെജ് വിഭവങ്ങള്‍ അവിടെ ലഭ്യവുമാണ്. എന്നിട്ടും രാമനവമിയുടെ പേരില്‍ നോണ്‍വെജ് ഭക്ഷണം കഴിച്ചവര്‍ക്കതിരെ നടന്ന ക്രൂരമായ അതിക്രമങ്ങള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ട് ആസൂത്രണം ചെയ്തതാണ്. ജെഎന്‍യുവില്‍ മാത്രമല്ല, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ രാമനവമിയുടെ പേരില്‍ ഒട്ടേറെ അതിക്രമങ്ങള്‍ നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ല. പ്രതിപക്ഷ കക്ഷികളും ഇത്തരം അതിക്രമങ്ങളെ ഗൗരവപൂര്‍വ്വം സമീപിച്ചതായി കാണുന്നില്ല.
ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവരുടെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ വരെ കൈ കടത്തുകയും, തങ്ങള്‍ക്ക് ഹിതകരമല്ലാത്തവ ഭക്ഷിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
RELATED STORIES
നിപ ജാഗ്രത; 20 വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില് കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്
4 July 2025 4:05 PM GMTനിപാ: സമ്പര്ക്കപ്പട്ടികയില് 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMT