Latest News

'ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളുരുവിലെ ആശുപത്രിയില്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളുരുവിലേക്ക്

ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളുരുവിലെ ആശുപത്രിയില്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളുരുവിലേക്ക്
X

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളുരുവിലേക്കെന്ന് റിപോര്‍ട്ട്. ബെംഗളുരുവിലെ ആശുപത്രി കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടുയുവതികളെ ബെംഗളുരുവിലെ ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന വിവരമടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുക.

ഭാരതീയ ന്യായസംഹിതയിലെ 78(2), 351, പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയതിയിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്നതാണ് 78(2) വകുപ്പ്. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും റിപോര്‍ട്ടുകളുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് കഴിയില്ല. പരാതിക്കാരെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടിയിലേക്ക് കടക്കാനാണ് നീക്കം.

Next Story

RELATED STORIES

Share it