Latest News

അഭയ കേസിലെ കോടതി വിധി: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവഭേദമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി മുറിക്ക് പുറത്ത് നിന്നും പൊട്ടിക്കരഞ്ഞാണ് വിധി ശ്രവിച്ചത്.

അഭയ കേസിലെ കോടതി വിധി: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവഭേദമില്ലാതെ ഫാ. തോമസ് കോട്ടൂര്‍
X

തിരുവനന്തപുരം: നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനും സഭയുടെ സംഘടിത അട്ടിമറികള്‍ക്കുമൊടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി.കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫയും കുറ്റക്കാരാണെന്ന് സിബിഐ കോടതിയാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള വിക്ഷ നാളെ വിധിക്കും.

അതേസമയം, വിധി കേള്‍ക്കാന്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരാണെന്നുളള വിധി കേട്ട സിസ്റ്റര്‍ സെഫി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.അതേസമയം തോമസ് കോട്ടൂര്‍ ഭാവവ്യത്യാസം കൂടാതെയാണ് വിധി കേട്ടത്.പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി മുറിക്ക് പുറത്ത് നിന്നും പൊട്ടിക്കരഞ്ഞാണ് വിധി ശ്രവിച്ചത്.

പൊതു സമൂഹം ഉറ്റു നോക്കിയ കേസില്‍ നിര്‍ണായ കോടതി വിധിയാണ് പുറത്തു വന്നത്. കോട്ടയം ബി.സി.എം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27നാണ് കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെന്ത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it