Latest News

മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു

മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു
X

മീനങ്ങാടി: മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മനോജിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ദേശീയപാതയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് മനോജ്.




Next Story

RELATED STORIES

Share it