Latest News

കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കാനെത്തിയ യുവാവിന് കുത്തേറ്റു

ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി അനീഷിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കാനെത്തിയ യുവാവിന് കുത്തേറ്റു
X

തിരുവനന്തപുരം: ബന്ധുവീട്ടില്‍ നടന്ന കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കാനെത്തിയ യുവാവിന് കുത്തേറ്റു. സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി അനീഷി(36)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച പകല്‍ നാലോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കാനെത്തിയ അനീഷിനെ ബന്ധുവായ യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരം. വയറിലും നെഞ്ചിലും കൈയ്ക്കുമെല്ലാം സാരമായി പരിക്കേറ്റ അനീഷിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it