- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ ഒരു കേന്ദ്രമന്ത്രി പറഞ്ഞിരുന്നു'; ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സര്‍ക്കാറിന്റെ യഥാര്‍ത്ഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നും പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
യുവശക്തി ബജറ്റെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു പദ്ധതിയുമില്ല. അംബാനി, അദാനി കോര്‍പറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോള്‍ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സര്‍ക്കാര്‍ പെരുമാറുന്നതെന്നും കുത്തകകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങള്‍ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീര്‍ത്ഥാടകരേയും തീര്‍ത്ഥാടക കേന്ദ്രങ്ങളേയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്റെ വര്‍ത്തമാനം കൊള്ളത്തരം മാത്രമാണ്. ആമയ്ക്കും രക്ഷയില്ല, കടല്‍തീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയമായി ബിജെപിക്ക് കേരളത്തെ വെറുപ്പാണ്. കേരള വിരുദ്ധമാണ് ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനേയും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഒരു കേന്ദ്ര മന്ത്രി നടന്നു പറഞ്ഞു എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ. എന്നാല്‍ എയിംസില്‍ കേന്ദ്ര മന്ത്രി കബളിപ്പിച്ചു. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ എവിടെയെങ്കിലും എയിംസ് വരുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിജയം കുറുക്കുവഴിയാക്കിയ മന്ത്രിക്ക് ഇപ്പോള്‍ വ്യക്തതയില്ലെന്നും സുരേഷ് ഗോപിയെ ലക്ഷ്യമിട്ട് ബിനോയ് വിശ്വം പറഞ്ഞു.
ഒരിക്കലും ജയിക്കാത്ത കേസ് വാദിക്കുന്ന വക്കീലിന്റെ അവസ്ഥയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥയെന്നും ബിനോയ് വിശ്വം പരിഹസിച്ചു. ബിജെപി സര്‍ക്കാറിന്റെ അവഗണനയില്‍ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. മോദി വന്ന് വാദിച്ചാലും ജനങ്ങളുടെ കോടതിയില്‍ ബിജെപിയുടെ വാദം പൊളിയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍ആര്‍ടിഎസ് പദ്ധതി കേരളത്തിന് അനുയോജ്യമാണെന്നും ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















