വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; മുഖത്തും തുടയിലും കടിയേറ്റു
മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.
BY SRF10 Sep 2022 4:03 PM GMT

X
SRF10 Sep 2022 4:03 PM GMT
കല്‍പറ്റ: വയനാട് പടിഞ്ഞാറത്തറയില്‍ വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.
സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരിയോട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
Next Story
RELATED STORIES
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരേ ആക്രമണം;...
9 Feb 2023 9:37 AM GMTഹിമാചലില് അദാനിയുടെ സ്ഥാപനങ്ങളില് റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില് ഗുരുതര വീഴ്ച; അഞ്ചുവര്ഷത്തെ...
9 Feb 2023 7:09 AM GMT