Latest News

ആറ് വര്‍ഷം മുന്‍പ് കാണാതായ ഒറീസ്സ സ്വദേശിയെ വളപട്ടണത്ത് കണ്ടെത്തി

ആറ് വര്‍ഷം മുന്‍പ് കാണാതായ ഒറീസ്സ സ്വദേശിയെ വളപട്ടണത്ത് കണ്ടെത്തി
X

കണ്ണൂര്‍: ആറ് വര്‍ഷം മുന്‍പ് കാണാതായ ഒറീസ്സ സ്വദേശിയെ വളപട്ടണം പോലിസ് കണ്ടെത്തി. ആറു വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ ഇറങ്ങിയ ഒറിസ്സ സ്വദേശി പ്രദീപി(24) നെയാണ് വളപട്ടണം പോലിസ് സ്‌റ്റേഷന്‍ ഹെഡ് വിജയ് ഭരത് റെഡ്ഡി ഐപിഎസ്(ട്രെയിനി) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രദീപിനെ അന്വേഷിച്ചെത്തിയ അച്ഛനും അമ്മാവനും വളപട്ടണം സ്‌റ്റേഷനില്‍ എത്തി എഎസ്പിയെ കണ്ടു പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പദീപിന്റെ ഫോട്ടോവച്ച് നടത്തിയ അന്വേഷണത്തിലാണ് ചിറക്കല്‍ കോല്ലറത്തിക്കല്‍ എന്ന സ്ഥലത്ത് പസഫിക് ആഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പ്രദീപ് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. സ്‌റ്റേഷനില്‍ എത്തിച്ച പ്രദീപിനെ അച്ഛനെ ഏല്‍പ്പിച്ചു. പ്രദീപിനെ കണ്ടെത്തിയ പോലിസ് സംഘത്തില്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ജിതിന്‍, നികേഷ് എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it