Latest News

ദുബയിയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പന്തീര്‍പാടം സ്വദേശി മരിച്ചു

കാരകുന്നുമ്മല്‍ പരേതനായ മാമുകോയ ഹാജിയുടെ മകന്‍ അബ്ദുല്‍ കബീര്‍ (52) ആണ് മരിച്ചത്.

ദുബയിയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പന്തീര്‍പാടം സ്വദേശി മരിച്ചു
X

കോഴിക്കോട്: ദുബയിയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ കുന്ദമംഗലം പന്തീര്‍പാടം സ്വദേശി മരിച്ചു. കാരകുന്നുമ്മല്‍ പരേതനായ മാമുകോയ ഹാജിയുടെ മകന്‍ അബ്ദുല്‍ കബീര്‍ (52) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് ദുബയിയില്‍ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ഐഐഎമ്മിലെ ക്വാറന്റൈന്‍ സെന്ററില്‍ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വായയില്‍ നിന്ന് രക്തം പുറത്ത് നിന്ന് വന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വാര്‍ഡ് മെമ്പര്‍ ബാബുമോന്റെ നേതൃത്വത്തില്‍ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. മുബീനയാണ് ഭാര്യ. മക്കള്‍: നൂര്‍ബിന ഷെറിന്‍, ഷാഹിദ് നഹ്യാന്‍.

Next Story

RELATED STORIES

Share it