Latest News

കൊവിഡ് നിയന്ത്രണം: കേരളത്തെ മാതൃകയാക്കണം - എ എം ആരിഫ് എംപി

കൊവിഡ് നിയന്ത്രണം: കേരളത്തെ മാതൃകയാക്കണം - എ എം ആരിഫ് എംപി
X

ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നാളിതുവരെ നടത്തിയ ചിട്ടയായ പ്രതിരോധ - ചികിത്സ പ്രവർത്തനങ്ങളിലൂടെ ലോകാരോഗ്യ സംഘടനയുടെ പോലും പ്രശംസ നേടിയ കേരള സർക്കാരിനെ മാതൃകയാക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് എ എം ആരിഫ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കൊവിഡ് സ്ഥിതിഗതികളെ പറ്റി നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി. ഏതു മാനദണ്ഡം എടുത്താലും കൊവിഡ് നിയന്ത്രണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്ന് അദ്ദേഹം കണക്കുകൾ നിരത്തി സമർത്ഥിച്ചു. ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചും എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷനോടൊപ്പം അവശ്യ സാധന കിറ്റുകൾ വിതരണം ചെയ്തും കൊവിഡ് പ്രതിരോധത്തോടൊപ്പം സാധാരണക്കാരുടെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ കേരള സർക്കാർ സ്വീകരിച്ച നടപടികൾ എണ്ണി പറഞ്ഞാണ് ആരിഫ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. അതേ സമയം ജിഎസ്ടി തുക വൈകിപ്പിച്ചും പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും കാര്യമായ ധന സഹായം നൽകാതെയും സംസ്ഥനത്തെ പ്രതിസന്ധിയിൽ ആക്കിയ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് എംപി കുറ്റപ്പെടുത്തി. ഇനിയെങ്കിലും സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആരിഫ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it