Latest News

സാമൂഹ്യമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം പരാതി നല്‍കി

സാമൂഹ്യമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം പരാതി നല്‍കി
X

കുമ്പള: സാമൂഹ്യമാധ്യമങ്ങള്‍ വഴി ദുരുദ്ദേശപരമായി അപകീര്‍ത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം ഡിജിപിക്കും ജില്ലാ പൊലിസ് മേധാവിക്കും സൈബര്‍ സെലിനും പരാതി നല്‍കി. പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അന്‍വര്‍ ആരിക്കാടിയാണ് പരാതിക്കാരന്‍.

ബംബ്രാണയില്‍ നടന്ന വീടു പൊളിക്കലുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും പ്രവര്‍ത്തിക്കുന്ന തന്നെ മനപ്പൂര്‍വം വ്യക്തിഹത്യ ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അന്‍വര്‍ വ്യക്തമാക്കി.

തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നിയമപരമായ തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും അന്‍വര്‍ ആരിക്കാടി പരാതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it