Latest News

97.23 ശതമാനം എസ് ഐആര്‍ ഫോമുകളും വിതരണം ചെയ്‌തെന്ന്

97.23 ശതമാനം എസ് ഐആര്‍ ഫോമുകളും വിതരണം ചെയ്‌തെന്ന്
X

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ഫോമുകളില്‍ 97.23 ശതമാനവും വിതരണം ചെയ്തു. 2.78 കോടി വോട്ടര്‍മാരില്‍ 2.70 കോടിയും ഫോം സമര്‍പ്പിച്ചു. അതേസമയം, എസ്‌ഐആര്‍ ഫോമുകള്‍ ഇന്നു തന്നെ തിരികെ വാങ്ങാന്‍ ബിഎല്‍ഒ മാര്‍ക്ക് നിര്‍ദേശം. മിക്കയിടങ്ങളിലും ഇതിനായുള്ള ഹബ്ബുകള്‍ ഇന്നു പ്രവര്‍ത്തിക്കും. നാളെയോടെ കഴിയുന്നത്ര ഫോമുകള്‍ തിരികെ വാങ്ങാനും 26 ന് മുന്‍പ് ഡിജിറ്റെസ് ചെയ്യാനുമാണ് നീക്കം.

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 26ന് സുപ്രിംകോടതി പരിഗണിക്കും. അപ്പോഴേക്കും ഉയര്‍ന്ന ശതമാനക്കണക്ക് കാണിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതിവേഗം പരിഷ്‌കരണം നടപ്പാക്കുന്നത് ബിഎല്‍ഒമാരിലും വോട്ടര്‍മാരിലും കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി ബിഎല്‍ഒമാരാണ് ജീവനൊടുക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it