Latest News

തെലങ്കാനയില്‍ 948 പേര്‍ക്ക് കൊവിഡ്, 5 മരണം

തെലങ്കാനയില്‍ 948 പേര്‍ക്ക് കൊവിഡ്, 5 മരണം
X

ഹൈദരാബാദ്: തെലങ്കാനയില്‍ 948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 5 പേര്‍ മരിക്കുകയും ചെയ്‌തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം 8 മണി വരെയുളള സമയത്തിനുളളില്‍ 1,607 പേര്‍ മരിച്ചു. 2,45,293 പേരാണ് ആകെ രോഗമുക്തരായിട്ടുള്ളത്.

സംസ്ഥാനത്ത് 1,415 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. നിലവില്‍ 13,068 പേരാണ് വിവിധ ആശുപത്രികളിലും കേന്ദ്രങ്ങളിലുമായി ചികില്‍സതേടുന്നത്.

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിസരത്തുനിന്ന് മാത്രം 154 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും ഈ പ്രദേശത്താണ്. തൊട്ടടുത്തുളള മെഡ്ചല്‍ മാല്‍കാജിഗിരിയില്‍ 83 കേസും റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it