Latest News

ഇന്‍ഡോറില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 87 പേര്‍ക്ക്

ഇന്‍ഡോറില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 87 പേര്‍ക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 വ്യാപനമുള്ള നഗരങ്ങളില്‍ ഒന്നായ ഇന്‍ഡോറില്‍ ഇന്നലെ മാത്രം 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രവീണ്‍ ജാദിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്‍ഡോറില്‍ മാത്രം ഇപ്പോള്‍ 3,431 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 1,775 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 3 പേര്‍ മരിച്ചു. ഇതുവരെ ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് 129 പേര്‍ മരിച്ചു.

ഇന്‍ഡോറില്‍ മാത്രം ശേഖരിച്ച സാംപിളുകളുടെ എണ്ണം 34,738 ഓളം വരും.


Next Story

RELATED STORIES

Share it