- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാതി മാറി വിവാഹം: വരന്റെ ബന്ധുക്കളെ വധുവിന്റെ ബന്ധുക്കള്‍ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു
പെന്നാകരത്തെ നവിതാര്‍ സമുദായത്തില്‍പെട്ട പിക്കാംപട്ടി ഗ്രാമത്തിലെ വിവേകും വണ്ണിയാര്‍ ജാതിയില്‍പെട്ട തലപ്പാലം വില്ലേജിലെ പ്രിയയയുമാണ് ഒരു മാസം മുമ്പ് ഒലിച്ചോടി വിവാഹിതരായത്.
ചെന്നൈ: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്റെ ബന്ധുക്കള്‍ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു. വരന്റെ ബന്ധുക്കളായ എട്ടു പേരെയാണ് വിവസ്ത്രരാക്കി മര്‍ദിച്ചത്.തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപമാണ് സംഭവം. തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും പോലിസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പ്രശ്‌നം വീണ്ടും വഷളാകുമെന്ന ഭയത്തെതടുര്‍ന്ന് മര്‍ദനത്തിനിരയായവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
പെന്നാകരത്തെ നവിതാര്‍ സമുദായത്തില്‍പെട്ട പിക്കാംപട്ടി ഗ്രാമത്തിലെ വിവേകും വണ്ണിയാര്‍ ജാതിയില്‍പെട്ട തലപ്പാലം വില്ലേജിലെ പ്രിയയയുമാണ് ഒരു മാസം മുമ്പ് ഒലിച്ചോടി വിവാഹിതരായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അധ്യയമാന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
വണ്ണിയരുടെ ആക്രമണം ഭയന്ന് വിവേകിന്റെ കുടുംബം വിവിധയിടങ്ങളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തി ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് ശിക്ഷ നടപ്പാക്കിയത്. നവിതാര്‍, വണ്ണിയര്‍ ജാതികള്‍ പിന്നാക്ക സമുദായങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. വണ്ണിയാരാണ് മേഖലയില്‍ ഭൂരിപക്ഷം.
RELATED STORIES
വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി...
14 July 2025 3:45 PM GMTസുഹൃത്തിന്റെ മരുന്ന് കൈവശം വച്ചതിന്റെ പേരില്‍ പിടിയിലായി; നാലര...
14 July 2025 1:58 PM GMTനാലുമാസത്തിനിടെ തെരുവുനായ കടിച്ചത് 1,31,244 പേരെ; അടിയന്തിര നടപടികള്‍...
14 July 2025 11:22 AM GMTശ്രീചിത്ര ഹോമില്‍ ആത്മഹത്യക്കു ശ്രമിച്ച് മൂന്നുകുട്ടികള്‍
14 July 2025 11:00 AM GMTഇരട്ടന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കും; മഴ കനക്കും
14 July 2025 10:36 AM GMTകള്ളക്കേസില്‍ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി
14 July 2025 7:31 AM GMT