Latest News

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അറസ്റ്റിലായത് 765 പ്രതിഷേധക്കാരെന്ന് കേന്ദ്ര മന്ത്രി

ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും കല്ലെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചതിനുമാണ് മിക്കവരെയും അറസ്റ്റ്‌ചെയ്തത്. ജനുവരി 1 മുതല്‍ ആഗസ്റ്റ് വരെ ഇത്തരത്തില്‍ 361 കേസുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അറസ്റ്റിലായത് 765 പ്രതിഷേധക്കാരെന്ന് കേന്ദ്ര മന്ത്രി
X

ന്യൂഡല്‍ഹി: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കല്ലേറ് പോലുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 765 പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷാന്‍ റെഡ്ഡി ലോക്‌സഭയെ അറിയിച്ചു.

2019 ആഗസ്റ്റ് 5 മുതല്‍ നവംബര്‍ 15 വരെ 190 വ്യത്യസ്ത കേസുകളിലായി 765 പേര്‍ അറസ്റ്റിലായി. ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും കല്ലെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചതിനുമാണ് മിക്കവരെയും അറസ്റ്റ്‌ചെയ്തത്. ജനുവരി 1 മുതല്‍ ആഗസ്റ്റ് വരെ ഇത്തരത്തില്‍ 361 കേസുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. ലോക്‌സഭയില്‍ എഴുതി നല്‍കിയ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പാകിസ്താന്‍ 950 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 5 ാം തിയ്യതിയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. കൂടാതെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിക്കുകയും ചെയ്തു.

കശ്മീരില്‍ നിരവധി പ്രശ്‌നക്കാരെയും കലാപകാരികളെയും പോലിസ് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരേ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരത്തിലുള്ള പലരും പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം അറസ്റ്റിലാണ്.

കശ്മീരിലെ കല്ലേറ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഹുറിയത്തിന്റെ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയതായി മന്ത്രി പറയുന്നു. ഭീകരപ്രവര്‍ത്തകര്‍ക്ക് ഫണ്ട് കൊടുത്തുവെന്നാരോപിച്ച് 18 പേര്‍ക്കെതിരേ എന്‍ഐഎ കേസെടുത്തു.

ജമ്മു കശ്മീരില്‍ ഇക്കാലയളവില്‍ 12934 വിദേശികളടക്കം 3410219 പേര്‍ സന്ദര്‍ശകരായി എത്തിയെന്ന് മന്ത്രി അവകാശപ്പെട്ടു. ഇതില്‍ നിന്നുള്ള വരുമാനം 25. 12 കോടി വരും.

Next Story

RELATED STORIES

Share it